പൊൻകുന്നം : പുതിയകാവ് ദേവീക്ഷേത്രത്തിൽ നാലാംഉത്സവദിനമായ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കീചകവധം കഥകളി അരങ്ങേറും. എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ കളിവിളക്ക് തെളിക്കും. രംഗശ്രീ കഥകളി ക്ലബ് പ്രസിഡന്റ് മീനടം ഉണ്ണികൃഷ്ണൻ കഥാഖ്യാനം നിർവഹിക്കും. ഗൗരി എസ്.നായർ, കലാമണ്ഡലം അനിൽകുമാർ, പ്രൊഫ.കലാമണ്ഡലം രവികുമാർ, കലാരംഗം കണ്ണൻ എന്നിവരാണ് അരങ്ങിൽ. പ്രൊഫ.കലാമണ്ഡലം രവികുമാറിനെ പുതിയകാവ് ദേവസ്വം ആദരിക്കും..