അടിമാലി: ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തിൽ അടിമാലി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഇരുമ്പുപാലം ചില്ലിത്തോട് കമ്മ്യൂണിറ്റി ഹാളിൽ നാളെ രാവിലെ 9.30ന് നടക്കും. ചില്ലിത്തോട് പട്ടികജാതി കോളനി കേന്ദ്രീകരിച്ച് നടത്തുന്ന തുടർ ആരോഗ്യ പരിരക്ഷയുടെ ഭാഗമായാണ് ക്യാമ്പ് നടക്കുന്നത്. അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എം.പി.വർഗീസ് അദ്ധ്യക്ഷത വഹിക്കും. രാജാക്കാട് മെഡിക്കൽ ഓഫീസർ ഡോ: എം.എസ്. നൗഷാദിന്റെ നേതൃത്വത്തിൽ അടിമാലി എൻ.എച്ച്.എം മെഡിക്കൽ ഓഫീസർ ഡോ:റെൻസ് പി വർഗീസ് , മാങ്കുളം എൻ.എച്ച്.എം മെഡിക്കൽ ഓഫീസർ ഡോ: അമ്പിളി വിജയൻ എന്നിവർ രേഗികളെ പരിശോധിക്കും