വൈക്കം: തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിലെ രണ്ടാം ഉത്സവ ദിവസം തലയാഴം 1105 ാം നമ്പർ എൻ. എസ്. എസ്. കരയോഗത്തിന്റെയും, 342 ാം നമ്പർ എൻ. എസ്. എസ്. വനിതാ സമാജത്തിന്റെയും നേതൃത്വത്തിൽ ഇടയാഴം പൂങ്കാവ് ദേവീക്ഷേത്രത്തിലേക്ക് നടത്തിയ താലപ്പൊലി ഭക്തിസാന്ദ്രമായി.
തൃപ്പക്കുടം ക്ഷേത്രത്തിലെ രണ്ടാം ഉത്സവ ദിവസം തലയാഴം എൻ. എസ്. എസ്. കരയോഗവും, വനിതാ സമാജവും നടത്തുന്ന പരമ്പരാഗത ചടങ്ങാണിത്. ബുധനാഴ്ച വൈകിട്ട് തൃപ്പക്കുടം ക്ഷേത്രത്തിൽ പൂജകൾ നടത്തിയ ശേഷം പൂങ്കാവ് ക്ഷേത്രത്തിലേക്ക് പുറപ്പെട്ട താലപ്പൊലിക്ക് ഗജവീരൻ, വാദ്യമേളങ്ങൾ മുത്തുക്കുടകൾ എന്നിവ ഭംഗി പകർന്നു. വൈകിട്ട് ദീപാരാധന മുഹൂർത്തത്തിൽ പൂങ്കാവ് ദേവീക്ഷേത്രത്തിൽ പ്രദക്ഷിണം വച്ച് താലങ്ങൾ സമർപ്പിച്ചു.
കരയോഗം പ്രസിഡന്റ് ലക്ഷ്മണൻ നായർ, വൈസ് പ്രസിഡന്റ് നീലകണ്ഠപിള്ള, സെക്രട്ടറി മുരളീധരൻ, എൻ. എസ്. എസ്. യൂണിയൻ കമ്മിറ്റിയംഗം എം. ഗോപാലകൃഷ്ണൻ, വിജയകുമാർ, സുരേഷ് കണ്ടത്തിൽപറമ്പ്, വനിതാ സമാജം പ്രസിഡന്റ് സുശീലാ കുമാരി, സെക്രട്ടറി വിജയകുമാരി, ശോഭന, ഇന്ദുലേഖ എന്നിവർ നേതൃത്വം നൽകി.
---
തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിലെ രണ്ടാം ഉത്സവ ദിവസം തലയാഴം 342ാം നമ്പർ എൻ. എസ്. എസ്. വനിത സമാജത്തിന്റെ നേതൃത്വത്തിൽ പൂങ്കാവ് ദേവീക്ഷേത്രത്തിലേക്ക് നടത്തിയ താലപ്പൊലി