വൈക്കം: കെ.പി.സി.സി സംസ്ഥാന വ്യാപകമായി നടത്തുന്ന വില്ലേജ് ഓഫീസ് സമരത്തിന്റെ ഭാഗമായി വൈക്കത്തെ വിവിധ വില്ലേജ് ഓഫീസുകൾക്കു മുന്നിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി.
വൈക്കം വില്ലേജ് ഓഫീസിനു മുന്നിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ മാർച്ചും ധർണ്ണയും കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. പി. ആർ. സോന ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. ഡി. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. ഷാജി വല്ലൂത്തറ, അബ്ദുൾസലാം റാവൂത്തർ, അഡ്വ. വി. സമ്പത്ത് കുമാർ, ജയ്‌ജോൺ പേരയിൽ, അക്കരപ്പാടം ശശി, മോഹൻ ഡി. ബാബു എന്നിവർ പ്രസംഗിച്ചു.
ഉദയനാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദയനാപുരം വില്ലേജ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ കെ. പി. സി. സി. മെമ്പർ മോഹൻ ഡി. ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. ബിൻസ് അദ്ധ്യക്ഷത വഹിച്ചു. പി. ഡി. ജോർജ്, കെ. വി. ചിത്രാംഗദൻ, കെ. കെ. ചന്ദ്രൻ, കെ. രാജേന്ദ്രപ്രസാദ്, കെ. കെ. കുട്ടപ്പൻ, കെ. എസ്. സജീവ്, ഷീബ ശിവദാസ്, കെ. എൻ. ചെറിയാൻ, ബി. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുലശേഖരമംഗലം വില്ലേജ് ഓഫീസ് പടിക്കൽ നടത്തിയ സമരം കെ. പി. സി. സി. സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. സി. തങ്കരാജ് അദ്ധ്യക്ഷത വഹിച്ചു. ഡി. സി. സി. ജനറൽ സെക്രട്ടറി പി. വി. പ്രസാദ് സമരവിശദീകരണം നടത്തി. കെ. എസ്. നാരായണൻകുട്ടി, എം. കെ. ഷിബു, ബാബു പുവനേഴത്ത്, മോഹൻ കെ. തോട്ടുപുറം, എൻ. സി. തോമസ്, എം. ശശി, ജഗത അപ്പുക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.