judge-

കോട്ടയം: കോടതി വരാന്തയിൽ വനിതാ ജഡ്‌ജിയ്‌ക്കെതിരെ അശ്ലീല പരാമർശം നടത്തിയ വക്കീൽ ഗുമസ്‌തനെതിരെ പൊലീസ് കേസെടുത്തു. ഏറ്റുമാനൂർ കോടതിയിലെ വനിതാ ജഡ്‌ജിയ്‌ക്കെതിരെയാണ് അയർക്കുന്നം സ്വദേശി അനീഷ് അശ്ലീല പരാമർശം നടത്തിയത്.

രണ്ടു ദിവസം മുൻപായിരുന്നു കേസിനാസ്‌പദമായ സംഭവം. കോടതി വരാന്തയിലൂടെ നടക്കുന്നതിനിടെ അനീഷ് ചൂളമടിച്ച് കോടതിയ്‌ക്കുള്ളിരുന്ന ആളെ വിളിച്ചു. ഇതു കണ്ട ജഡ്‌ജി ഗൺമാനെ വിട്ട് ഇയാളെ താക്കീത് ചെയ്‌തു. എന്നാൽ ജഡ്‌ജി ചേംബറിലേയ്‌ക്കു വിളിപ്പിച്ചാൽ തുണിപൊക്കി കാണിക്കുമെന്നാണ് അനീഷ് ഇതിനോടു പ്രതികരിച്ചത്. ജഡ്‌ജി ഇതുകേൾക്കുകയും ഉടൻ ജില്ലാ പൊലീസ് മേധാവിയെ വിളിച്ച് പരാതി നൽകുകയുമായിരുന്നു. പൊലീസ് കേസെടുത്തതോടെ അനീഷ് ഒളിവിൽ പോയി.