പാലാ : വെള്ളിയേപ്പള്ളി മേലാങ്കോട്ട് ദേവീക്ഷേത്രത്തിൽ കുംഭഭരണി ഉത്സവവും,ഭാഗവത സപ്താഹവും 29 മുതൽ മാർച്ച് 8 വരെ നടക്കും. 29 ന് രാവിലെ 8.30 ന് കലശാഭിഷേകം, 9ന് പൊങ്കാല,10.30ന് ഇടയാറ്റ് ബാലഗണപതി ക്ഷേത്രത്തിൽ നിന്ന് കുംഭകുട ഘേഷയാത്ര, പ്രസാദമൂട്ട്, 7 ന് ഭജന,രാത്രി 9ന് പനമറ്റംഗോപാലകൃഷ്ണൻ ചെട്ട്യാരും സംഘവും അവതരിപ്പിക്കുന്ന വില്ലടിച്ചാംപാട്ട്. മാർച്ച് 1 ന് സപ്താഹം ആരംഭിക്കും. കല്ലംവള്ളി ജയൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ,വൈകിട്ട് 5 ന് വൈക്കം ചന്ദ്രമോഹൻ യജ്ഞവേദിയിൽ ദീപം തെളിയിക്കും.തന്ത്രി തേവണംകോട്ടില്ലം വിഷ്ണു നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. സപ്താഹ ദിവസങ്ങളിൽ മുതൽ സഹസ്രനാമാർച്ചന, പൂജകൾ,ഭാഗവത പാരായണം,പ്രഭാഷണം, പ്രസാദമൂട്ട് എന്നിവയുണ്ട്. 6 ന് വൈകിട്ട് 5ന് രുഗ്മിണീ സ്വയംവരം, 7ന് വൈകിട്ട് 6.45ന് സർവ്വൈശ്വര്യ പൂജ. 8ന് രാവിലെ 11.30 ന് യജ്ഞ സമർപ്പണം, പ്രസാദ വിതരണം, പ്രസാദമൂട്ട്.