പുതുവേലി : പുതുവേലി മാർ കുര്യാക്കോസ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് റിക്രൂട്ട്‌മെന്റ് ഹബ്ബ് കേരളയുമായി സഹകരിച്ച് തൊഴിൽമേള സംഘടിപ്പിച്ചു. ഐ.ടി, ബാങ്കിംഗ്, ആരോഗ്യ, വിദ്യാഭ്യാസ മേഖലയുൾപ്പെടെ 18 കമ്പനികൾ മേളയിൽ പങ്കെടുത്തു. 600 ഓളം ഉദ്യോഗാർത്ഥികൾ ഹാജരായി. പ്രിൻസിപ്പൽ ബോബി വർഗീസ് മേള ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ എലിക്കുളം ജയകുമാർ, കൊമേഴ്‌സ് മേധാവി അസി.പ്രൊഫ. മനു ജോയി, റിക്രൂട്ട്‌മെന്റ് സെൽ ഡയറക്ടർ അസി.പ്രൊഫ.രാജേഷ് എ.വി, അസി.പ്രൊഫ.അനിൽ വി, അസി.പ്രൊഫ.സുധീഷ് എന്നിവർ പ്രസംഗിച്ചു.