പാലാ : കേരള സ്റ്റേറ്റ് ടെയ്‌ലേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം മാർച്ച് 1 നും 2നും പാലായിൽ നടക്കും. 1 ന് രാവിലെ 10ന് മീനച്ചിൽ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് സി.സുദർശനൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.ടിജോസഫ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻദേവരാജൻ സംഘടന വിശദീകരണം നൽകും. സമ്മേളനത്തിൽ എത്തുന്നവർക്ക് സൗജന്യ തുണി സഞ്ചി വിതരണം ചെയ്യും. 2 ന് ടൗൺ ഹാളിൽ നടക്കുന്ന പൊതുസമ്മേളനം മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.ടി.ജോസഫ് അദ്ധ്യക്ഷത വഹിക്കും. നഗരസഭാദ്ധ്യക്ഷ മേരി ഡൊമിനിക്ക് കാഷ് അവാർഡ് വിതരണം ചെയ്യും. സംസ്ഥാന പ്രസിഡന്റ് രാമൻ ചെന്നിക്കര മുതിർന്ന അംഗം എം.കെ.രാധാമണിയമ്മയെ ആദരിക്കും. തയ്യൽ തൊഴിലാളി ചികിത്സ സഹായനിധി വിതരണം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ഔസേപ്പച്ചൻ തകടിയേൽ നിർവഹിക്കും. സമ്മാന കൂപ്പൺ നറുക്കെടുപ്പ് കൗൺസിലർ ബിജി ജോജോ നിർവഹിക്കും.