പാലാ : സഹോദരനെ വിറകിന് അടിച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം തടവും പിഴയും. ഇടമറ്റം ഉറുമ്പായിൽ വീട്ടിൽ ഷിജുവിനെ (36) കൊലപ്പെടുത്തിയ കേസിൽ അനുജൻ ഷിബുവിനെ (34) യാണ് പാലാ അഡിഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. 2016 ഫെബ്രുവരി 19 ന് രാത്രി വീട്ടിൽ നിന്ന് മാറി താമസിക്കണമെന്ന് ആവശ്യപ്പെട്ടുണ്ടായ വഴക്കിനിടെ മുറ്റത്തു കിടന്ന വിറകെടുത്ത് ഷിജുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി വി.ജി.വേണുഗോപാൽ ഹാജരായി.