പാലാ : മീനച്ചിൽ വടക്കേക്കാവ് ഭദ്രകാളി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ, സഹസ്ര കലശം, ക്ഷേത്ര ചുറ്റമ്പലം, ക്ഷേത്രക്കുളം സമർപ്പണം എന്നിവ നാളെ മുതൽ മാർച്ച് 3 വരെ നടക്കും. തന്ത്രി താഴ്മൺ മഠം കണ്ഠര് മോഹനരര്, മേൽശാന്തി കണ്ണൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും. 29 ന് രാവിലെ 5.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 8 ന് വിശേഷാൽ പൂജ, വൈകിട്ട് 5.15 ന് ആചാര്യവരണം, പ്രസാദ ശുദ്ധിക്രിയ, വൈകിട്ട് 7 ന് ആർട്ട് ഒഫ് പൂവരണിയുടെ സത്‌സംഗ്. മാർച്ച് 1 ന് രാവിലെ 6 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, ബിംബ ശുദ്ധി പൂജ, പഞ്ചഗവ്യം, 25 കലശം, ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധനയ്ക്ക് ശേഷം വിവിധ പൂജകൾ, 7.30ന് ഗാന വിസ്മയം.

2 ന് രാവിലെ 6ന് അഷ്ടദ്രവ്യ ഗണപതിഹോമം, കലശം, ബിംബം എഴുന്നള്ളിപ്പ്, 11.15 നും 12നും ഇടയിൽ വിഗ്രഹ പ്രതിഷ്ഠ, കലശാഭിഷേകം, ഉച്ചപൂജ, താഴികക്കുടം പ്രതിഷ്ഠ, ഉച്ചയ്ക്ക് 1 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് സഹസ്രകലശ പൂജ, രാത്രി 8 ന് നടൻകലാമേള. 3 ന് രാവിലെ 6.30ന് സഹസ്രകലശ അഭിഷേകം, പ്രസാദ വിതരണം, 12.30 ന് പ്രസാദമൂട്ട്, 7 ന് ഓട്ടൻതുള്ളൽ, മുടിയേറ്റ്.