കോട്ടയം : കേരള കോൺഗ്രസ് (എം) ലോംഗ് മാർച്ചിന് മുന്നോടിയായി സംസ്ഥാന വ്യപകമായി അഞ്ചിടങ്ങളിൽ വ്യത്യസ്ത വിഷയത്തിലുള്ള സമരങ്ങൾ നടത്തുമെന്ന് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് അറിയിച്ചു. 4 ന് സംസ്ഥാന സർക്കാർ നയങ്ങൾക്കും അഴിമതികൾക്കുമെതിരെ സെക്രട്ടേറിയറ്റ് ധർണ, 6 ന് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരമായി തോട്ടപ്പള്ളി സ്പിൽവേയുടെ വീതി കൂട്ടണമെന്നാവശ്യപ്പെട്ട് സ്പിൽവേയ്ക്ക് സമീപവും, 14 ന് റബറിന് 250 രൂപ താങ്ങുവില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് 14 ന് കോട്ടയത്തും, 15 ന് പച്ചത്തേങ്ങയുടെ സംഭരണവില 40 രൂപയായി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തൃശൂരിലും, 17 ന് വന്യജീവി ആക്രമണത്തിൽ നിന്ന് കർഷകരെയും, കൃഷിയെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൽപ്പറ്റയിലുമാണ് സമരങ്ങൾ. കുട്ടനാട് ഉപതിരഞ്ഞെടുപ്പിന് ശേഷമായിരിക്കും ലോംഗ് മാർച്ചെന്ന് ജോസഫ് പറഞ്ഞു.