കോട്ടയം: ശാന്തിഗിരി ആയുർവേദ ആൻഡ് സിദ്ധ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 10 മുതൽ മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. വാത രോഗങ്ങൾ, നടുവേദന, കഴുത്തുവേദന, നീർവീക്കം, ഉദര രോഗങ്ങൾ, പ്രമേഹം, പൈൽസ്, മൈഗ്രേൻ, രക്തസമ്മർദ്ദം, സ്ത്രീ രോഗങ്ങൾ, കൈകാൽ മരവിപ്പ് തുടങ്ങിയവയ്ക്ക് ശാന്തിഗിരിയിലെ വിദഗ്ദ്ധ ഡോക്ടർമാർ രോഗികളെ സൗജന്യമായി പരിശോധിച്ച് രോഗങ്ങൾ നിർണയിക്കും. 1000 രൂപ ചെലവ് വരുന്ന അസ്ഥി ബലക്ഷയ പരിശോധന തികച്ചും സൗജന്യമാണ്. കൊശമറ്റം മെഡി ലാബിന്റെ സൗജന്യ പ്രമേഹ നിർണയവും നടക്കും. കൊളസ്ട്രോൺ, ഇ.എസ്.ആർ, തൈറോയ്ഡ്, എച്ച്ബിഎ1സി, ക്രിയാറ്റിൻ എന്നീ ലാബ് പരിശോധനകൾക്ക് 50% ഡിസ്കൗണ്ട് നൽകും. വാസൻ ഐ കെയറിന്റെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനയും ഉണ്ടായിരിക്കും. ആയുർവേദ സിദ്ധ മരുന്നുകൾക്ക് 20% ഡിസ്കൗണ്ടും ലഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമാണ് ഈ സൗകര്യം. മുൻകൂർ ബുക്കിംഗിന് 8111956007