പൊൻകുന്നം : പുതിയകാവ് ദേവിക്ഷേത്രത്തിൽ നാലാംഉത്സവദിനമായ ഇന്നലെ പകൽ കഥകളി കീചകവധം അരങ്ങേറി. എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ കളിവിളക്ക് തെളിച്ചു. രംഗശ്രീ കഥകളി ക്ലബ് പ്രസിഡന്റ് മീനടം ഉണ്ണികൃഷ്ണൻ കഥാഖ്യാനം നിർവഹിച്ചു. പ്രൊഫ.കലാമണ്ഡലം രവികുമാർ, കലാമണ്ഡലം അനിൽകുമാർ, കലാരംഗം കണ്ണൻ, ഗൗരി എസ്.നായർ എന്നിവർ വേഷമിട്ടു. കലാമണ്ഡല പ്രതിഭകളായ സുധീഷ്, ശ്രീവിൻ, കലാനിയ പ്രതിഭകളായ വിഷ്ണു, ഓമനക്കുട്ടൻ, സജി എന്നിവരായിരുന്നു അണിയറയിൽ. പ്രൊഫ.കലാമണ്ഡലം രവികുമാറിനെ പുതിയകാവ് ദേവസ്വം ആദരിച്ചു.