തെക്കേത്തുകവല : പുനരുദ്ധാരണഭാഗമായി വാഴൂർ വലിയതോട്ടിലെ പാലത്ത് കടവിലെ ചെക്ക് ഡാം തുറന്നുവിട്ടെങ്കിലും നിർമ്മാണം അനിശ്ചിതമായി നീളുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. ചെറുവള്ളി പാലത്ത് കടവ് മേഖലയിൽ ജലക്ഷാമം രൂക്ഷമായി. ചെറുവള്ളി 12, 13 വാർഡുകളിൽ ജലക്ഷാമത്തിന് പരിഹാരമായിരുന്ന ഡാം മൂന്നാഴ്ച മുൻപാണ് തുറന്നുവിട്ടത്. പ്രദേശത്തെ ജലസേചന പദ്ധതികളെയും കിണറുകളെയും ജലസമൃദ്ധമാക്കിയിരുന്നത് ഡാമാണ്. തടയണയാണ് തുറന്നുവിട്ട് കെട്ടിക്കിടന്ന വെള്ളം ഒഴുക്കിക്കളഞ്ഞത്. ജലസേചനവകുപ്പിന്റെ പദ്ധതിയിൽ തടയണയുടെ പുനരുദ്ധാരണത്തിന് തുക അനുവദിച്ചിട്ടുണ്ട്.