കോട്ടയം: വിദ്യാഭ്യാസ വായ്‌പ പലിശ രഹിതമാകണമെന്നു തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ. എഡ്യുക്കേഷണൽ ലോണീസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരപ്രഖ്യാപന സമ്മേളനം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്തംഗം അജിത് മുതിരമല മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് അഡ്വ.രാജൻ കെ.നായർ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, ചീഫ് കോ-ഓർഡിനേറ്റർ ടി.ജെ ചാക്കോ, സംസ്ഥാന സെക്രട്ടറി ജോർജ് മാത്യു, രാമചന്ദ്രൻ, പ്രിയ ഗോപാലകൃഷ്‌ണൻ, ആന്റണി കുമരകം, അക്കാമ്മ രഞ്ജിത്ത്, ചെറിയാൻ മണർകാട്, വത്സല കുറിച്ചി, ടി.കെ രാഘവൻ തൊടുപുഴ, എബ്രഹാം കെ.മാത്യു, ഗോപി പുതുപ്പള്ളി, ജേക്കബ് മാങ്ങാനം, വത്സലവൻ എന്നിവർ പ്രസംഗിച്ചു.