പാലാ : കിടങ്ങൂർ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രോത്സവം മാർച്ച് 1 ന് കൊടിയേറി 10 ന് ആറാട്ടോടെ സമാപിക്കും. 1 ന് രാത്രി 9 ന് നടക്കുന്ന കൊടിയേറ്റിന് തന്ത്രി കെടങ്ങശേരി തരണനല്ലൂർ രാമൻ നമ്പൂതിരി, മേൽശാന്തി വാരിക്കാട്ട് കേശവൻ നന്ദികേശ് എന്നിവർ മുഖ്യകാർമികത്വം വഹിക്കും. രാവിലെ 9 ന് കൊടിക്കയർ, കൊടിക്കൂറ സമർപ്പണം, വടക്കുംതേവർക്ക് കളഭാഭിഷേകം, വൈകിട്ട് 5 ന് കലാമണ്ഡലം പുരുഷോത്തമനും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, 6.30 ന് തിരുവരങ്ങിൽ കലാപരിപാടികളുടെ ഉദ്ഘാടനം. തുടർന്ന് കോട്ടയം ന്യൂ ബീറ്റ്‌സിന്റെ ഭക്തിഗാനസുധ. രാത്രി 9.15ന് ശാസ്ത്രീയ നൃത്തനിശ രാഗമാലിക പാലാ.
2 മുതൽ ഒൻപതാം ഉത്സവദിനമായ 9 വരെ ദിവസവും രാവിലെ 11.30ന് ഉത്സവബലിയും,12.30ന് ഉത്സവബലിദർശനവും നടക്കും. വൈകിട്ട് നാലിന് കൂത്തമ്പലത്തിൽ പൈങ്കുളം നാരായണ ചാക്യാരുടെ ചാക്യാർകൂത്തുമുണ്ട്. 6 നാണ് ചരിത്രപ്രസിദ്ധമായ കട്ടച്ചിറ കാവടിയും കാവടിയഭിഷേകവും. മാർച്ച് 2 ന് രാവിലെ എട്ടിന് ശ്രീബലി, വൈകിട്ട് അഞ്ചരയ്ക്ക് സംഗീതസദസ്, ആറരയ്ക്ക് നൃത്തസന്ധ്യ, ഏഴിന് മിഴാവിൽ തായമ്പകകലാമണ്ഡലം രാഹുൽ അരവിന്ദും സംഘവും, രാത്രി എട്ടിന് നൃത്തനൃത്യങ്ങൾ, ഒൻപതിന് കൊടിക്കീഴിൽ വിളക്ക്. മൂന്നിനു രാവിലെ ഏഴരയ്ക്ക് ലളിതാസഹസ്രനാമ സ്‌തോത്രം പൊന്നമ്മശേഖർ വൈക്കത്തുശേരി, എട്ടിന് ശ്രീബലി, വൈകിട്ട് അഞ്ചിന് ആലപ്പി ഹരിദാസിന്റെ ഭജനാഞ്ജലി, ആറിന് സംഗീതസദസ്മനീഷ ബാബു, ഏഴിന് നൃത്തസന്ധ്യനിർമ്മല നൃത്തവിദ്യാലയം മേവട, എട്ടിന് ഭരതനാട്യം, ഒൻപതിന് വിളക്ക്, പത്തിന് മേജർസെറ്റ് കഥകളികഥ കിർമ്മീരവധം. നാലിന് രാവിലെ ഏഴിന് ശ്രീനാരായണ ഗുരുദേവകൃതികളുടെ ആലാപനംഎസ്.എൻ.ഡി.പി. യോഗം വനിതാസംഘം പിറയാർ, എട്ടിന് ശ്രീബലി, വൈകിട്ട് അഞ്ചരയ്ക്ക് സംഗീതസദസ്, ആറരയ്ക്ക് നൃത്തനൃത്യങ്ങൾ, ഏഴിന് സംഗീതസദസ്ഗായത്രി ജയരാജ്, എട്ടിന് നൃത്തനിശ, ഒൻപതിന് വിളക്ക്, പത്തരയ്ക്ക് മേജർസെറ്റ് കഥകളി. കഥലവണാസുരവധം, പ്രഹ്‌ളാദചരിതം. അഞ്ചാം ഉത്സവദിനമായ അഞ്ചിന് രാവിലെ ഏഴിന് നാരായണീയംമഹാദേവ നാരായണീയസമിതി പിറയാർ, എട്ടിന് ശ്രീബലി, മേജർസെറ്റ് പഞ്ചാരിമേളംപരിപ്പ് വിനോദും കിടങ്ങൂർ അനീഷും സംഘവും, 11.30ന് ഓട്ടൻതുള്ളൽകുറിച്ചിത്താനം ജയകുമാർ, വൈകിട്ട് അഞ്ചിന് ഗാനമഞ്ജരി, ആറിന് സോപാനസംഗീതംരാജീവ് വാര്യർ ഇരിങ്ങാലക്കുട, ആറരയ്ക്ക് ഭരതനാട്യം, ഏഴിന് നൃത്തനൃത്യങ്ങൾ, ഒൻപതിന് വിളക്ക്, പത്തരയ്ക്ക് മേജർസെറ്റ് കഥകളി. ആറാം ഉത്സവദിനമായ ആറിന് രാവിലെ ഏഴിന് കട്ടച്ചിറ കാണിക്കമണ്ഡപത്തിൽനിന്ന് ചരിത്രപ്രസിദ്ധമായ കാവടി ഘോഷയാത്ര ക്ഷേത്രത്തിലേക്ക്, ഒൻപതിന് കാവടിയഭിഷേകം, പത്തിന് ശ്രീബലി, വൈകിട്ട് അഞ്ചരയ്ക്ക് കാഴ്ചശ്രീബലി, മേജർസെറ്റ് പഞ്ചാരിമേളംപഴുവിൽ രഘുമാരാരും സംഘവും, വേലകളി, മയൂരനൃത്തം, കേളി, തിരുമുമ്പിൽ സേവ, എട്ടരയ്ക്ക് സമ്പ്രദായക ഭജനതൃപ്പൂണിത്തുറ ജയറാമും സംഘവും, പത്തരയ്ക്ക് വിളക്ക്. ഏഴാം ഉത്സവദിനമായ ഏഴിന് രാവിലെ എട്ടിന് ശ്രീബലി, മേജർസെറ്റ് പഞ്ചാരിമേളംപെരുവനം അനിലും സംഘവും, 12.30ന് ഓട്ടൻതുള്ളൽ, മൂന്നരയ്ക്ക് തിരുവാതിര, വൈകിട്ട് അഞ്ചരയ്ക്ക് കാഴ്ചശ്രീബലി, വേല, സേവ, മയൂരനൃത്തം, ഏഴിന് മേജർസെറ്റ് പഞ്ചാരിമേളംപല്ലാവൂർ ശ്രീധരൻ മാരാരും സംഘവും, പത്തിന് തുളസിക്കതിർ സംഗീതനിശജയകൃഷ്ണൻ തിരുവല്ല, 12ന് വിളക്ക്. വലിയവിളക്കുത്സവദിനമായ എട്ടിന് രാവിലെ എട്ടിന് ശ്രീബലി, പത്തിന് സ്‌പെഷൽ പഞ്ചാരിമേളംതിരുമറയൂർ രാജേഷ് മാരാരും സംഘവും, രണ്ടിന് ഓട്ടൻതുള്ളൽപാലാ കെ.ആർ. മണി, മൂന്നരയ്ക്ക് അക്ഷരശ്ലോകസദസ്, നാലിന് സംഗീതസദസ് ബിജു കെ. കുമാരൻ, അഞ്ചരയ്ക്ക് കാഴ്ചശ്രീബലി, മേജർസെറ്റ് പഞ്ചവാദ്യംകീഴൂർ അനിൽകുറുപ്പും സംഘവും, വേല, സേവ, മയൂരനൃത്തം, രാത്രി 9.45ന് ഐഡിയ സ്റ്റാർസിംഗർ ഫെയിം ജിൻസ് ഗോപിനാഥിന്റെ രാഗധാര, 11ന് വലിയവിളക്ക്, വലിയകാണിക്ക. പള്ളിവേട്ട ഉത്സവദിനമായ ഒൻപതിനു രാവിലെ എട്ടിന് ശ്രീബലി, ഒൻപതിന് സ്‌പെഷൽ പഞ്ചാരിമേളംചൊവ്വല്ലൂർ മോഹനവാര്യരും സംഘവും, ഒന്നരയ്ക്ക് ഓട്ടൻതുള്ളൽ, രണ്ടരയ്ക്ക് തിരുവാതിര, മൂന്നരയ്ക്ക് സംഗീതസദസ്‌റെജി മാധവൻ കുമ്മണ്ണൂർ, അഞ്ചിന് കാഴ്ചശ്രീബലി, വേല, സേവ, മയൂരനൃത്തംകുമാരനല്ലൂർ മണി, ഏഴരയ്ക്ക് പഞ്ചാരിമേളംചൊവ്വല്ലൂർ ബ്രദേഴ്‌സ്, എട്ടിന് തിരുവമ്പാടി ദേവസ്വത്തിന്റെ കുടമാറ്റം, പത്തരയ്ക്ക് സിനിമാതാരം സ്വാസികയുടെ നൃത്തനൃത്യങ്ങൾ, ഒന്നിന് പള്ളിവേട്ട എഴുന്നള്ളത്ത്. ആറാട്ടുത്സവദിനമായ പത്തിന് രാവിലെ ഒൻപതിന് ശ്രീബലി, പത്തിന് ആറാട്ടുമേളംകിടങ്ങൂർ രാജേഷും സംഘവും, 12.30 ന് മഹാപ്രസാദമൂട്ട്, 12.45 ന് സംഗീതസദസ്മറിയപ്പള്ളി ഗോപകുമാർ, രണ്ടരയ്ക്ക് വർണമാലികശാസ്ത്രീയസംഗീതം, നാലിന് സംഗീതസദസ്, നാലരയ്ക്ക് ചെമ്പിളാവ് പൊൻകുന്നത്ത് മഹാദേവ ക്ഷേത്രത്തിലേക്ക് ആറാട്ടെഴുന്നള്ളത്ത്, തുടർന്ന് ആറാട്ട്, ഏഴിന് സംഗീതസദസ്പത്മഭൂഷൺ സുധ രഘുനാഥ്, പത്തിന് കട്ടച്ചിറക്കാവടിയുടെ മുഖ്യ സംഘാടകനായ കിടങ്ങൂർ സഹകരണബാങ്ക് പ്രസിഡന്റ് ജി. വിശ്വനാഥൻനായർക്ക് തൃക്കിടങ്ങൂരപ്പൻ പുരസ്‌കാര സമർപ്പണം, പത്തരയ്ക്ക് നാദസമന്വയം, ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, പുലർച്ചെ രണ്ടിന് കോവിൽപാടത്ത് ആറാട്ടെതിരേൽപ്പ്, ലക്ഷദീപം, അകത്ത് എഴുന്നള്ളത്ത്, കൊടിയിറക്ക്. പത്രസമ്മേളനത്തിൽ ദേവസ്വം മാനേജർ എൻ.പി. ശ്യാംകുമാർ നെല്ലിപ്പുഴ ഇല്ലം, സെക്രട്ടറി ശ്രീജിത് കെ. നമ്പൂതിരി ഓണിയപ്പുലത്തില്ലം എന്നിവർ പരിപാടികൾ വിശദീകരിച്ചു.