ഏറ്റുമാനൂർ: എസ്.എൻ.ഡി.പി യോഗം 40 -ാം നമ്പർ ഏറ്റുമാനൂർ ശാഖയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ മഹാപ്രസാദമൂട്ടും യോഗനേതാക്കൾക്ക് സ്വീകരണവും മാർച്ച് മൂന്നിന് നടക്കും. രാവിലെ പത്തിന് യോഗം കൗൺസിലർ എ.ജി തങ്കപ്പൻ മഹാപ്രസാദമൂട്ട് ഉദ്ഘാടനം ചെയ്യും. കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി യോഗം ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് എം. മധു അദ്ധ്യക്ഷത വഹിക്കും. മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ.കെ.എം സന്തോഷ്‌കുമാർ, ക്ഷേത്രഉപദേശക സമിതി സെക്രട്ടറി കെ.എൻ ശ്രീകുമാർ , ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ വി.കൃഷ്‌ണകുമാർ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. വൈകിട്ട് അഞ്ചിനു നടക്കുന്ന ദേശതാലപ്പൊലി വനിതാ സംഘം കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്യും. കോട്ടയം യൂണിയൻ സെക്രട്ടറി ആർ. രാജീവ് അദ്ധ്യക്ഷത വഹിക്കും. വനിതാ സംഘം കോട്ടയം യൂണിയൻ വൈസ് പ്രസി‌ഡന്റ് ഇന്ദിര രാജപ്പൻ അനുഗ്രഹ പ്രഭാഷണം നടത്തും.