വൈക്കം: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വൈക്കം ടൗൺ യൂണിറ്റിന്റെ വാർഷിക സമ്മേളനവും കുടുംബസംഗമവും ജില്ലാ പ്രസിഡന്റ് ടി. ജെ. എബ്രഹാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ. വി. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. രാധാ വാസവൻ, ജി. മോഹൻകുമാർ, ടി. ആർ. ചന്ദ്രശേഖരൻ നായർ, എ. ശിവൻകുട്ടി, പി. കെ. ഓമന, എം. ജെ. ജോസഫ്, പി. രമേശൻ, ടി. കെ. തങ്കപ്പൻ, ഒ. എസ്. ജോൺ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എ. വി. പുരുഷോത്തമൻ (പ്രസിഡന്റ്), എം. ജെ. ജോസഫ്, പി. കെ. ഓമന, പി. വിജയലക്ഷ്മി (വൈസ് പ്രസി.), എ. ശിവൻകുട്ടി (സെക്രട്ടറി), ടി. കെ. തങ്കപ്പൻ, പി. രമേശൻ, അശോക് കുമാർ (ജോ. സെക്രട്ടറി), ആർ. സന്തോഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.