പാലാ: ബൈക്കും ആംബുലൻസും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകനായ ഏലപ്പാറ ഹെലിബറിയ എസ്റ്റേറ്റ് അരശുവിള വീട്ടിൽ മധുവിന്റെ മകൻ ധനേഷ് (33) മരിച്ചു. പാലാ ജനറൽ ആശുപത്രി ട്രാഫിക് ജംക്ഷനിൽ ബുധനാഴ്ച രാത്രി 10 മണിയോടെ ആണ് സംഭവം. പൊൻകുന്നം ഭാഗത്തു നിന്നു വന്ന് ബൈക്കും രോഗിയുമായി കോട്ടയം മെഡിക്കൽ കോളജിൽ പോയി തിരികെ തൊടുപുഴയിലേക്ക് പോയ ആംബുലൻസും തമ്മിലാണ് ഇടിച്ചത്. പരുക്കേറ്റ ധനേഷിനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: ശ്രീദേവി. സംസ്‌കാരം പിന്നീട്.