വൈക്കം: വൈക്കത്തെ വിവിധ ക്ഷേത്രങ്ങളിൽ നാളെ കുംഭഭരണി ആഘോഷിക്കും.
ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിൽ കുംഭഭരണി ദിനമായ നാളെ രാവിലെ 7ന് ശ്രീബലി, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7ന് താലപ്പൊലി, ഓട്ടൻ തുള്ളൽ 8ന് കാവടി ഘോഷയാത്ര, 8.30ന് ഗാനോത്സവം 10.30ന് നാടകം, പുലർച്ചെ 2.30ന് വിളക്കെഴുന്നള്ളിപ്പ്, വലിയ കാണിക്ക എന്നിവ ഉണ്ടാകും.
ഇടയാഴം പൂങ്കാവ് ദേവി ക്ഷേത്രത്തിൽ രാവിലെ 6 മുതൽ കുംഭകുട അഭിഷേകം, 6.30ന് കീർത്തന ആലാപനം, 8ന് പാരായണം, 12ന് അന്നദാനം, വൈകിട്ട് 3ന് താലപ്പൊലി, 6.30ന് ചുറ്റുവിളക്ക് വെടിക്കെട്ട്, 7.30ന് ഓട്ടൻതുള്ളൽ, 8.30ന് വലിയ ഗുരുതി, 9.30ന് നാമജപ ലഹരി, 11ന് ഗരുഡൻ തൂക്കം.

ഉല്ലല പുതിയകാവ് ദേവി ക്ഷേത്രത്തിൽ നാളെ രാവിലെ 6.30ന് കുംഭഭരണി ദർശനം, 10.45ന് അഷ്ടാഭിഷേകം, വൈകിട്ട് 7ന് ആറാട്ട്, 7.45ന് എഴുന്നള്ളിപ്പ്, 8ന് അന്നദാനം, നൃത്തസന്ധ്യ, 10ന് എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, 11.30ന് എതിരേൽപ്പ്, 12.30ന് കലശാഭിഷേകം, പ്രസന്ന പൂജ, ശ്രീഭൂതബലി.

വൈക്കം അയ്യർ കുളങ്ങര ദേവി ക്ഷേത്രത്തി ഭരണി ദിനത്തിൽ രാവിലെ 6ന് ഗണപതി ഹോമം, 7ന് പാരായണം 7.30ന് കുംഭകുടാഭിഷേകം, വൈകിട്ട് 4ന് കുംഭകുടം, താലപ്പൊലി പുറപ്പാട്, 7ന് ദീപാരാധന, ദീപാലങ്കാരം, വെടിക്കെട്ട് 7.30ന് കുംഭകുടാഭിഷേകം, 9ന് ഓച്ചിറ നാടകരംഗം അവതരിപ്പിക്കുന്ന നാടകം.

വൈക്കം പടിഞ്ഞാറെക്കര പെരുമ്പള്ളി കാവ് ദേവി ക്ഷേത്രത്തിൽ 29ന് രാവിലെ 5ന് നിർമ്മാല്യ ദർശനം, ഗണപതി ഹോമം, 6.15ന് കുംഭകുട വരവ്, 8ന് കാഴ്ചശ്രീബലി, വെള്ളി കുടത്തിൽ കാണിക്ക, 10.30ന് സാമ്പ്രദായിക് ഭജൻസ്, 12. 30ന് അന്നദാനം, 6.30ന് വിശേഷാൽ ദീപാരാധന, ഭജന 6.45ന് ദേശ താലപ്പൊലി, 7.30 ന് ഗാനമേള, ഹാസ്യവിരുന്ന് 9.30ന് എതിരേൽപ്പ്, താലപ്പൊലി 10.30ന് വിളക്ക്, കാണിക്ക 11.30ന് ഗരുഡൻ തൂക്കം വരവ് 12.30 ന് തീയ്യാട്ട്, വടക്കു പുറത്ത് ഗുരുതി.

വൈക്കം മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിലും കൂട്ടുമ്മേൽ ഭഗവതി ക്ഷേത്രത്തിലും കുംഭരണിക്ക് വിശേഷാൽ പൂജകളും കുംഭകുടവും ഉണ്ടാവും.

പെരുമശ്ശേരി ദുർഗ ഭഗവതി ക്ഷേത്രത്തിൽ നാളെ രാവിലെ 5ന് പള്ളിയുണർത്തൽ, ഗണപതി ഹോമം 7.30ന് കലശാഭിഷേകം, മുഴുക്കാപ്പ്, 12.30ന് അന്നദാനം, 6.30ന് കുംഭകുടം, ദേശ താലപ്പൊലി വരവ് 9ന് തീയ്യാട്ട്, 10ന് വടക്കു പുറത്ത് ഗുരുതി.

ചെമ്പ് ജഗദംബികാ ക്ഷേത്രത്തിൽ 29ന് രാവിലെ 5ന് പളളിയുണർത്തൽ, അഭിഷേകം, ഗണപതി ഹോമം 6.30ന് സഹസ്രനാമജപം, പാരായണം 8ന് ശ്രീഭൂതബലി 8.30ന് പറക്കെഴുന്നള്ളിപ്പ്, 11ന് കലശാഭിഷേകം, വൈകിട്ട് 5.15ന് താലപ്പൊലി, 7.30ന് വയലാർ ഗാനസന്ധ്യ, 10.30ന് ആറാട്ട് പുറപ്പാട്, 12ന് വലിയകാണിക്ക.
വണിക വൈശ്യ സംഘം 27-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ നാളെ കിഴക്കേ നട മുത്താരമ്മൻ കോവിലിൽ രാവിലെ 6ന് ലളിതാ സഹസ്രനാമം, 7ന് പാരായണം, 9ന് സർപ്പപൂജ, 1.30ന് പമ്പമേളം, 2ന് വിൽപ്പാട്ട്, 3.10ന് കുടം പൂജ, വൈകിട്ട് 5ന് കുത്തിയോട്ടം, തെക്കേനടയിലെ കാഞ്ഞിരച്ചുവട്ടിൽ 7.40 ന് മൂത്തേടത്ത് കാവിൽ കുംഭകുട എതിരേൽപ്പും അഭിഷേകവും നടക്കും