വൈക്കം: ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിന്റെ നേതൃത്വത്തിൽ വൈക്കത്ത് നടന്ന താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ 250 പരാതികളിൽ തീർപ്പുകൽപ്പിച്ചു.
ആകെ ലഭിച്ച 327 പരാതികളിൽ റവന്യു വകുപ്പുകളുമായി ബന്ധപ്പെട്ടവയിലേറെയും പരിഹരിച്ചു. 77 എണ്ണം വിവിധ വകുപ്പുകളിലേക്ക് തുടർനടപടികൾക്കായി നൽകി. തുടർ നടപടികൾ സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കളക്ടർ നിർദേശിച്ചു.
പ്രളയ ബാധിതർക്ക് കൈവശമുള്ള ഭൂമി നിലം ആയതിനാലും തീരദേശ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നതിനാലും വീടുവയ്ക്കുന്നതിനുള്ള തടസം നീക്കുന്നതിന് നടപടി സ്വീകരിച്ചു.
ശ്രീനാരായണ ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ ആർ.ഡി.ഒ ജി. പ്രദീപ് കുമാർ, തഹസിൽദാർ എസ്. ശ്രീജിത്ത്, എൽ.ആർ തഹസിൽദാർ ആർ. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.