തലയാഴം: തൃപ്പക്കുട മഹാദേവ ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി. 28ന് രാവിലെ 5.30ന് ഹരിനാമകീർത്തനം, 7ന് പാരായണം, 8.30ന് ശ്രീബലി, 11.30ന് അന്നദാനം വൈകിട്ട് 5ന് കാഴ്ചശ്രീബലി, 5.30ന് പ്രഭാഷണം, 6.45 ന് ദീപാരാധന, ചുറ്റുവിളക്ക്, 7.15ന് കഥകളി, 9ന് വിളക്ക്. 29ന് രാവിലെ 8ന് ശ്രീബലി, വൈകിട്ട് 6.45ന് തിരുവാതിര കളി, 7.45ന് നൃത്തസന്ധ്യ, 9ന് വിളക്ക്. മാർച്ച് 1ന് രാവിലെ 8ന് ശ്രീബലി, വൈകിട്ട് 5ന്, കാഴ്ചശ്രീബലി 6.45ന് ദീപാരാധന, ചുറ്റുവിളക്ക്, സംഗീത കച്ചേരി. 8.15ന് നൃത്തസന്ധ്യ, 9 ന് വിളക്ക്. 2 ന് രാവിലെ 5ന് ഹരിനാമകീർത്തനം, പാരായണം, 8ന് ശ്രീബലി, വൈകിട്ട് 4ന് വടക്കും ചേരിമേൽ എഴുന്നള്ളത്ത്, 6 ന് വീണകച്ചേരി, 7.30 ന് ദീപാരാധന, ചുറ്റുവിളക്ക്, 8ന് ജല തരംഗ കച്ചേരി ,വിളക്ക്. 3ന് രാവിലെ 5.30ന് ഹരിനാമകീർത്തനം, പാരായണം 8ന് ശ്രീബലി 11ന് ഓട്ടൻ തുള്ളൽ, അന്നദാനം വൈകിട്ട് 4ന് തെക്കും ചേരിമേൽ എഴുന്നള്ളിപ്പ്, 6ന് ചാക്യാർകൂത്ത്, 7.30ന് തിരുവാതിര കളി, 8.30ന് നൃത്തനൃത്യങ്ങൾ, 11ന് എതിരേൽപ്പ്, 11.30ന് അലങ്കാര ഗോപുരത്തിൽ വിളക്ക് വയ്പ്, ദീപാരാധന, ചുറ്റുവിളക്ക്, വിളക്ക്. 4ന് രാവിലെ 5.30ന് ശിവനാമകീർത്തനം, പാരായണം 8ന് പഞ്ചവാദ്യം 12.30ന് ഗാനമേള, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, ദീപാരാധന, ചുറ്റുവിളക്ക് 10ന് കുറത്തിയാട്ടം, 12.30ന് വിളക്ക്, പള്ളി നായാട്ട്. 5ന് രാവിലെ 7ന് പള്ളിയുണർത്തൽ, 7.30 ന് പാരായണം, 8.30 ന് ഭജൻസ് 10.30 ന് ഹൃദയ ജപ ലഹരി 12 ന് പ്രസാദമൂട്ട് വൈകിട്ട് 5ന് പ്രഭാഷണം 6 ന് കൊടിയിറക്ക്, ആറാട്ട് പുറപ്പാട്, ചുറ്റുവിളക്ക് 7 ന് സംഗീത സദസ്സ് 10ന് ഭക്തിഗാനമേള 12 ന് ആറാട്ട് വരവ് 12.30ന് ആറാട്ട് എതിരേൽപ്പ്, വെടിക്കെട്ട്, തീയാട്ട്.