തലയോലപ്പറമ്പ് : ബ്രഹ്മമംഗലം മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. കുരുപ്പക്കാട്ട് ഇല്ലത്ത് ബാബു നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങ്‌നടന്നത് . ഉത്സവത്തിന്റെ ഭാഗമായി തട്ടാവേലി കടവിൽ നിന്നും ക്ഷേത്രത്തിലേക്ക് നടത്തിയ കുഭകുടം, താലപ്പൊലി ഭക്തിനിർഭരമായി. നാഗനൃത്തം, മയിലാട്ടം, കാളി രൂപം, അമ്മം കുടം, ശിവ പാർവതി വേഷം, ഗജവീരൻ, വാദ്യമേളം എന്നിവ അകമ്പടിയൊരുക്കി.