cat

അടിമാലി.കൊച്ചിധനുഷ് കോടി ദേശിയ പാതയിൽ വാളറയ്ക്ക് സമീപം കോളനി പാലത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കണ്ട് എത്തിയ കാട്ടുപൂച്ച പരിഭ്രാന്തി പടർത്തി .ഇത് പുലി കുട്ടിയാണ് എന്ന് ചിലർ അഭിപ്രായ പ്പെട്ടതിനെ തുടർന്ന് ജനങ്ങൾ ഭീതിയിലായി.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നേര്യമംഗലം ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസർ സ്ഥലത്തെത്തി പരിശോധനയിൽ കാട്ടുപൂച്ചയാണെന്ന് കണ്ടെത്തിയത്. തുടർന്ന് പൂച്ചയെ പിടിക്കാൻ ശ്രമം നടന്നങ്കിലും വിജയിച്ചില്ല. താഴെ വീണ പൂച്ച ഓടി രക്ഷപ്പെട്ടു.

ചിത്രം. കാട്ടുപൂച്ച കയറിയിരുന്ന മരം