കോട്ടയം: കേരളത്തിലെ ഏറ്റവും വലിയ നദീ പുനരുദ്ധരണ ജീവനപദ്ധതിയാണ് ജില്ലയിലേതെന്ന് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. മലരിക്കൽ ടൂറിസം ഫെസ്റ്റ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനർസംയോജന പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി നൈനാൻ, വാർഡംഗം ഷേർളി പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം എം എസ് ബഷീർ, സി.പി.എം ഏരിയാ സെക്രട്ടറി ബി.ശശികുമാർ, മലരിക്കൽ ടൂറിസം സൊസൈറ്റി പ്രസിഡന്റ് പി.എം. മണി, സെക്രട്ടറി ഷാജി വട്ടപ്പള്ളി, ജലസേന വകുപ്പ് എക്സി. എൻജിനിയർ കെ.കെ. അൻസാർ, അസി.എൻജിനിയർ ലാൽജി, കൃഷിവകുപ്പ് അസി.എൻജിനിയർ ഷെരീഫ് മുഹമ്മദ്, പാടശേഖരസമിതി സെക്രട്ടറി കെ.ഒ. അനിയച്ചൻ എന്നിവർ പങ്കെടുത്തു. ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയ കാഴ്ചകളും കണ്ട ശേഷമാണ് മന്ത്രി മടങ്ങിയത്.