പാലാ: ചക്കാംമ്പുഴ ഗവ യു.പി സ്‌കൂളിൽ ഇന്നലെ രാത്രിയിൽ മോഷണശ്രമം നടന്നു. ഓഫീസ് റൂമിന്റെ ഉൾപ്പെടെ ജനൽ തകർത്തനിലയിലാണ്. ഇന്ന് രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. സ്കൂളിലെ അടുക്കള, ടോയ്‌ലെറ്ര് എന്നിവയുടെ പൂട്ടും തകർത്തനിലയിലാണ്. പൂട്ട് തകർത്ത് അകത്തുപ്രവേശിച്ച മോഷ്ടാക്കൾ അങ്കണവാടിയിലെ മേശയും തകർത്തിട്ടുണ്ട്. സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് രാമപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ സ്കൂളിലുണ്ടാകുന്ന മൂന്നാമത്തെ മോഷണശ്രമമാണ് ഇത്. മുൻസംഭവങ്ങളുടെ പശ്ചാത്തലത്തിൽ പണം ഉൾപ്പെടെയുളളവ സൂക്ഷിക്കുന്നതിൽ സ്കൂൾ അധികൃതർ ജാഗ്രത പുലർത്തിയിരുന്നു.