കോട്ടയം: നിയന്ത്രണം വിട്ട കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരും എറണാകുളം സ്വദേശികളുമായ രോഹിത്, ആന്റണി എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നോടെ എം.സി റോഡിൽ തെള്ളകം മാതാ ആശുപത്രിയ്‌ക്ക് മുന്നിലായിരുന്നു അപകടം. എറണാകുളം ഭാഗത്തു നിന്ന് എത്തിയ കാറും, കോട്ടയം ഭാഗത്ത് നിന്നെത്തിയ ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. നാട്ടുകാർ ചേർന്നാണ് വാഹനങ്ങളിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.