കോട്ടയം : ഓട്ടോ ഡ്രൈവർക്ക് നേരെ കുരുമുളക്‌ സ്‌പ്രേ പ്രയോഗിച്ച ശേഷം പണം തട്ടിയെടുക്കുകയും, ആക്രമിക്കുകയും ചെയ്‌ത കേസിൽ ഒരാൾ പിടിയിൽ. ചിങ്ങവനം കുഴിമറ്റം തൂക്കതലയ്‌ക്കൽ ആൽബി ഡേവിഡിനെയാണ് (38) ചിങ്ങവനം എസ്.എച്ച്.ഒ ബിൻസ് ജോസഫ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം കോടിമത നാലുവരിപ്പാതയ്‌ക്കു സമീപം വച്ചാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ മാങ്ങാനം കൈതേപ്പാലം സ്വദേശി കെ.എ രതീഷിനെ (38) ആക്രമിച്ചത്. നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയായ മൊട്ട പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. നാലു പ്രതികളാണുള്ളത്. ഇവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.