പാലാ : പരീക്ഷയ്‌ക്കൊരുങ്ങുന്ന വിദ്യാർത്ഥികൾക്കായി ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്രത്തിൽ ഷഷ്ഠിപൂജയോടൊപ്പം വിശേഷാൽ സരസ്വതീപൂജയും നടത്തും. വിദ്യാർത്ഥികൾ കൊണ്ടുവരുന്ന പേന പൂജിച്ചു നൽകാനും ക്രമീകരണം ചെയ്തിട്ടുണ്ടെന്ന് ക്ഷേത്ര യോഗം ഭാരവാഹികൾ അറിയിച്ചു. മാർച്ച് 1നാണ് ഷഷ്ഠിപൂജ. രാവിലെ 6.30 ന് ഗണപതിഹോമം, വിശേഷാൽ പൂജകൾ, സരസ്വതീപൂജ. തുടർന്ന് ഗുരുപൂജ, കാര്യസിദ്ധിപൂജ, ഷഷ്ഠിപൂജ, 11.30 ന് പ്രസാദ വിതരണം, തുടർന്ന് ഷഷ്ഠിയൂട്ട്. മേൽശാന്തി വൈക്കം സനീഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. ഷഷ്ഠി-സരസ്വതീപൂജകൾക്കായി ഭക്തർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. ഫോൺ : 9447137706.