കൊല്ലാട് : കോൺഗ്രസ് കൊല്ലാട് മണ്ഡലം പ്രവർത്തക കൺവെൻഷൻ നാളെ 3 ന് കൊല്ലാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽനടക്കും. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് സിബി ജോൺ അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.ടോമി കല്ലാനി, ഡോ.പി.ആർ.സോന, ഡി.സി.സി ജനറൽ സെക്രട്ടറി യൂജിൻ തോമസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.രാജീവ് തുടങ്ങിയവർ പങ്കെടുക്കും.