പാലാ : ഓൾ കേരള ഗവ.കോൺട്രാക്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കരാറുകാർ പാലാ റോഡ്‌സ് സബ്ഡിവിഷൻ ഓഫീസിന് മുൻപിൽ പ്രതിഷേധയോഗം ചേർന്നു. ജില്ലാ പ്രസിഡന്റ് ജോഷി ചാണ്ടി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എസ്.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി പി.എൻ സുധാകരൻ, താലൂക്ക് ഓർഗനൈസിംഗ് സെക്രട്ടറി സി.കെ സജീവ്, ജില്ലാ ജോയിന്റ് സെക്രട്ടറി മത്തച്ചൻ, ട്രഷറർ ബിബിൻ ബേബി തുടങ്ങിയവർ നേതൃത്വം നൽകി.