കോട്ടയം : പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കോട്ടയം മേഖലയിലെ 14 കുടുംബങ്ങൾക്ക് പീപ്പിൾസ് ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന വീടുകളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 ന് ഇല്ലിക്കൽ വളയംകണ്ടത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. എം.എൽ.എമാരായ സുരേഷ് കുറുപ്പ്, തിരുവഞ്ചൂർ രധാകൃഷ്ണൻ എന്നിവർ താക്കോൽദാനം നിർവഹിക്കും. കെ.എ ഷഹീബ് മുഖ്യപ്രഭാഷണം നടത്തും. ഡോ.പി.ആർ.സോന, ജെസി നൈനാൻ, ഷംസുദ്ദീൻ മന്നാനി, റിയാസുൽഹാദി, എ.എം.അബ്ദുഷസമദ്, തുടങ്ങിയവർ പ്രസംഗിക്കും.