കാഞ്ഞിരപ്പള്ളി : പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഫാഷൻ തീം ഷോ 'ഭൂമിക 2020" ഇന്ന് വൈകിട്ട് 4 ന് മുണ്ടക്കയം സി.എസ്.ഐ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് കോളേജ് ഡയറക്ടർ ഡോ.ആന്റണി നിരപ്പേൽ ,പി.ആർ.ഒ ജോസ് ആന്റണി എന്നിവർ അറിയിച്ചു. സ്വയം ഡിസൈൻ ചെയ്ത വസ്ത്രങ്ങളണിഞ്ഞ് അദ്ധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന നൂറോളം പേർ റാംപിലെത്തും. ഭൂമിയുടെ ഹരിതാഭ നിലനിറുത്തുക, ആഗോളതാപനം, പ്രകൃതിക്ഷോഭം എന്നിവയിൽ നിന്ന് ജലമലിനീകരണം തടയുക തുടങ്ങിയവയാണ് തീംഷോയുടെ ലക്ഷ്യം. 3 മുതൽ 10 വരെ പ്രായമുള്ള കുട്ടികളുടെ ബേബിക്യൂൻ മത്സരവും ആറുവയസിൽ താഴെയുള്ള കുട്ടികൾക്കായി പുഞ്ചിരിമത്സരവും നടത്തും. പാഴ് വസ്തുക്കളിൽനിന്ന് കുട്ടികൾ ഉണ്ടാക്കിയ ഉത്പന്നങ്ങളുടെ പ്രദർശനവുമുണ്ട്. ഫാഷൻഷോയുടെ ഉദ്ഘാടനം സിനിമാതാരം ശിവകാമി നിർഹിക്കും. റ്റേഷ്മ ബിജുവർഗീസ്,സന്ധ്യാഗ്രേസ് എന്നിവർ മുഖ്യാതിഥികളായിരിക്കും.