കാഞ്ഞിരപ്പള്ളി : രൂപതാദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് വിരമിച്ച ബിഷപ്പ് മാർ മാത്യു അറയ്ക്കലിന് നാളെ ജനകീയ ആദരവ് നൽകും. വൈകിട്ട് 4 ന് കൂവപ്പള്ളി അമൽജ്യോതി അങ്കണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാർ ജോസ് പുളിക്കൽ അദ്ധ്യക്ഷനാകും. കേന്ദ്രമന്ത്രി വി.മുരളീധരൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രി എം.എം.മണി എന്നിവർ സന്ദേശം നൽകും. എം.പി.മാർ, എം.എൽഎമാർ, ത്രിതലപഞ്ചായത്ത് പ്രസിഡന്റുമാർ, അംഗങ്ങൾ, സാമൂഹ്യ-സാംസ്‌കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. മാർ മാത്യു അറയ്ക്കലിന്റെ ജീവിതവഴികൾ ഡോക്യുമെന്ററിയുടെ പ്രദർശനവും, സ്മരണിക പ്രകാശനവും നടക്കും.