അടിമാലി.:കുഞ്ചിത്തണ്ണി എസ്.എൻ.ഡി.പി ശാഖാ യോഗം പുതിയതായി പണികഴിപ്പിച്ച പ്രാർത്ഥന ഹാളിന്റെയും നവീകരിച്ച ശാഖാ, വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ് ഓഫീസിന്റെ യും ഉദ്ഘാടനവും രണ്ടാമത് കുടുംബ സംഗമ വാർഷികവും ഞായറാഴ്ച്ച നടക്കും.
ശാഖാ പ്രസിഡന്റ് കെ.കെ രാജന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.വനിതാ സംഘം ഓഫീസിന്റെ ഉദ്ഘാടനം യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ. ഡി രമേശൻ ഉദ്ഘാടനം നിർവ്വഹിക്കും. യൂത്ത് മൂവ്‌മെന്റ് ഓഫിസ് ഉദ്ഘാടനം യൂണിയൻ വൈസ് പ്രസിഡന്റ് ജി.അജയനും, ശാഖാ ഓഡിറ്റോറിയം ഉദ്ഘാടനം യൂണിയൻ സെക്രട്ടറി കെ.എസ് .ലതീഷ് കുമാറും നിർവ്വഹിക്കും.ഗുരുധർമ്മ പ്രചാരകൻ വി.എൻ സലിം മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തും. ശാഖാ യോഗം മുൻ പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരെയും ഏകാത്മകം പ്രോഗ്രാം നർത്തികമാരെയും, എൻ ആർ സിറ്റി സ്‌കൂളിൽ നിന്ന് നാഷണൽ ലെവൽ വാക്കിംഗിന് നാലാം സ്ഥാനം കരസ്ഥമാക്കിയ അധുൻ ബാബു എന്നിവരെയും ആദരിക്കും.
യോഗത്തിൽ ശാഖാ സെക്രട്ടറി സി.കെ പൊന്നപ്പൻ സ്വാഗതവും, ശാഖാ വൈസ് പ്രസിഡന്റ് വി.എസ് ശശിധരൻ നന്ദിയും പറയും.