പൊൻകുന്നം : പുതിയകാവ് ദേവീക്ഷേത്രത്തിൽ ഇന്ന് ആറാട്ടുത്സവം. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കുംഭകുട ഘോഷയാത്രകൾ രാവിലെ 11 ന് പൊൻകുന്നത്ത് സംഗമിക്കും. തുടർന്ന് കുംഭകുടനൃത്തം. 2.30ന് ചിറക്കടവ് മഹാദേവക്ഷേത്രച്ചിറയിലേക്ക് ആറാട്ട് പുറപ്പാട്. രാത്രി 7ന് തിരിച്ചെഴുന്നള്ളത്ത്, വടക്കുംഭാഗം മഹാദേവ വേലകളി സംഘത്തിന്റെ വേലകളി എഴുന്നള്ളത്തിലുണ്ട്. മറ്റത്തിൽപടി, പുളിമൂട്, പാറക്കടവ്, മഞ്ഞപ്പള്ളിക്കുന്ന്, കരയോഗംപടി എന്നിവിടങ്ങളിൽ ദീപക്കാഴ്ചയും എതിരേൽപ്പും നടക്കും. 7 ന് ഭജനാമൃതം, 7.45 ന് പാഠകം, 8 ന് നൃത്താഞ്ജലി, 8.30 ന് തിരുവാതിര, 9.30 ന് ഹരിപ്പാട് നവദർശനയുടെ ബാലെ, 11.30ന് ആറാട്ട് എതിരേൽപ്പ്.