രാമപുരം: പാലാ രൂപത രാമപുരം ഇടവകാംഗമായ ഫാ.ജോസഫ് കാര്യപ്പുറം (82) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച 9 ന് രാമപുരം മുല്ലമറ്റത്തുള്ള സഹോദരൻ മാണിക്കുട്ടിയുടെ ഭവനത്തിൽ ആരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഫൊറോനപള്ളിയിൽ. കാര്യപ്പുറത്ത് പരേതരായ വർഗീസ്-മറിയാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ. പരേതയായ മേരി, മാണിക്കുട്ടി, സിസ്റ്റർ ലോറൻസ് സി എം സി, സിസ്റ്റർ മർസലിൻ വിശാഖപട്ടണം, സിസ്റ്റർ ആൻസിറ്റ എസ് എ ബി എസ്, സിസ്റ്റർ എലിസബത്ത് എസ് എ ബി എസ്,ജോർജുകുട്ടി, പ്രഫ. ജെയിംസ് കെ. ജോർജ് കാഞ്ഞിരപ്പള്ളി, ഫാ.മാത്യു ജോർജ് എസ് ഡി ബി കൽക്കട്ട, സണ്ണി പഴമല.