ഇടപ്പാടി: ഗവ.എൽ.പി സ്‌കൂൾ വാർഷികം ഇന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും. ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സാബു തോമസ് അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം പ്രീതി ഷാജി നവാഗതരെ സ്വീകരിക്കും. ഗവ.ഹോമിയോ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനമായ 'ആരോഗ്യ ബാല്യം' പദ്ധതി വൈസ് പ്രസിഡന്റ് മോളി ബേബി നിർവഹിക്കും. തുടർന്ന് സൂപ്രണ്ട് ഡോ.വി.എം.ശശിധരൻ പദ്ധതിയെ സംബന്ധിച്ച് പ്രഭാഷണം നടത്തും. എൻഡോവ്‌മെന്റ് വിതരണം പാലാ എ.ഇ.ഒ കെ.ബി.ശ്രീകല നിർവഹിക്കും. കുട്ടികൾക്കുള്ള സമ്മാന ദാനം വാർഡംഗം ബീന സജി നിർവഹിക്കും. ഡോ.രാജു ഡി.കൃഷ്ണപുരം, പാലാ മുനിസിപ്പൽ കൗൺസിലർ ടോണി തോട്ടം, സഫലം 55 പ്ലസ് ഭരണങ്ങാനം പ്രസിഡന്റ് ബേബി പാമ്പാറ, ഡോടോം മാത്യു കളപ്പുര എന്നിവർ പ്രസംഗിക്കും.