കോരുത്തോട് : സ്മാർട്ട് വില്ലേജ് ഓഫീസിനായി കോരുത്തോട്ടിൽ പുതിയതായി നിർമ്മിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് നടക്കും. മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിക്കും. പി.സി.ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. 2018 ലെ പ്രകൃതിക്ഷോഭത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ഭൂമിയുടെ അവകാശ രേഖയും, വീടിന്റെ താക്കോലും നൽകും. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.രാജൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ.രാജേഷ്, മാഗി ജോസഫ്, ബ്ലോക്ക് മെമ്പർമാരായ അയൂബ് ഖാൻ, അജിത രതീഷ് തുടങ്ങിയവർ സംസാരിക്കും. ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു സ്വാഗതവും, ജോളി ജോസഫ് നന്ദിയും പറയും.