പൊൻകുന്നം : 2004 മുതൽ പൊൻകുന്നത്ത് പ്രവർത്തിച്ച് വരുന്ന പൊന്നുംവില തഹസിൽദാരുടെ ഓഫീസ് ഇന്ന് കൂടി മാത്രം. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ സ്ഥലമേറ്റെടുപ്പിനായി തുടങ്ങിയതാണ് ഓഫീസ്. സ്ഥലമേറ്റെടുപ്പ് കഴിഞ്ഞതിനാൽ ഇനി ഓഫീസ് വേണ്ടെന്നാണ് നിർദ്ദേശം. എന്നാൽ ഇവിടെയുള്ള 11 ജീവനക്കാർ ഇനി മുതൽ ഏത് ഓഫീസിൽ ജോലി ചെയ്യണമെന്ന് ഉത്തരവിലില്ല.
ബസ് സ്റ്റാൻഡിന് സമീപം എൻ.എസ്.എസ് യൂണിയൻ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് ഡിസംബറിൽ മിനിസിവിൽ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. തഹസിൽദാർ, റവന്യു ഇൻസ്‌പെക്ടർ, സർവേയർ, ടൈപ്പിസ്റ്റ്, 5 ക്ലർക്കുമാർ, 2 ഓഫീസ് അറ്റൻഡന്റുമാരുമാണ് സേവനം ചെയ്തിരുന്നത്.