babu

അയ്മനം : കല്ലുമട സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി അഞ്ചൽ ആലഞ്ചേരി ഗായത്രിമഠത്തിൽ ത്യാഗരാജന്റെയും , മേൽശാന്തി അജിനാരായണൻ പൂഞ്ഞാറിന്റെയും, സഹശാന്തി രാജീവ് ചങ്ങനാശേരിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. കൊടിയേറ്റിനു ശേഷം പുഷ്പാഭിഷേകവും, രാത്രിയിൽ കൊടിയേറ്റ് സദ്യയും, വെടിക്കെട്ടും നടന്നു. കൊടിയേറ്റിനു മുന്നോടിയായി മധു വടക്കുമുറി സമർപ്പിച്ച കൊടിമര ഘോഷയാത്ര നടന്നു. ചാലാശേരിയിലായ പുല്ലത്തിൽ പറമ്പിൽ നരേന്ദ്രന്റെ പുരയിടത്തിൽ നിന്നാണ് കൊടിമരം ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിച്ചത്. ഗുരുദേവ പ്രതിഷ്ഠാ വാർഷിക ദിനമായ ഇന്ന് വൈകിട്ട് ഏഴിന് പ്രതിഷ്ഠാ വാർഷിക സമ്മേളനം നടക്കും. കുറിച്ചി അദ്വൈതാശ്രമത്തിലെ സ്വാമി ധർമ്മ ചൈതന്യ മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.എൻ ബാബു പുതുപ്പറമ്പ് അദ്ധ്യക്ഷത വഹിക്കും.