വൈക്കം: ഉല്ലല ഓംകാരേശ്വര ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് എസ്. എൻ. ഡി. പി. യോഗം തലയാഴം ഈസ്റ്റ് 2676 ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ നടത്തിയ ദേശകാവടിയുടെ ദീപപ്രകാശനം യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് നിർവഹിച്ചു. ഏനാജി ക്ഷേത്രം മേൽശാന്തി സുരേഷ് ആർ പോറ്റി കാവടിപൂജ നടത്തി. കൊച്ചാലുംചുവടിൽ നിന്നും ക്ഷേത്രത്തിലേക്ക് പുറപ്പെട്ട കാവടി ഘോഷയാത്രയ്ക്ക് പ്രസിഡന്റ് ടി. എസ്. സജീവ്, സെക്രട്ടറി കെ. എസ്. പ്രീജു, ദേവസ്വം സെക്രട്ടറി കെ. വി. പ്രസന്നൻ എന്നിവർ നേതൃത്വം നൽകി.
.