വടകര: ഇരട്ടാണിക്കാവു വനദുർഗ്ഗാ ദേവീ ക്ഷേതത്തിലെ തിരുവുത്സവാഘോഷങ്ങളുടെ ഭാഗമായി എസ്. എൻ. ഡി. പി. യോഗം 2086 വരിക്കാംകുന്ന് ശാഖയുടെ നേതൃത്വത്തിൽ ദേശതാലപ്പൊലിക്കു മുൻപായി ഗുരുമന്ദിരത്തിൽ നടത്തിയ ഗുരുപുഷ്പാഞ്ജലി പ്രാർഥനാ യജ്ഞം തലയോലപ്പറമ്പ് കെ. ആർ. എൻ. എസ്. യൂണിയൻ സെക്രട്ടറി എസ്. ഡി. സുരേഷ് ബാബു ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ശാഖപ്രസിഡന്റ് പി കെ വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റ് ജയേഷ് മാമ്പള്ളിൽ മുഖ്യ പ്രസംഗം നടത്തി, സെക്രട്ടറി ബിനീഷ് ബി എം സംഘടനാ സന്ദേശം നൽകി. യൂണിയൻ കമ്മിറ്റി അംഗം അഭിലാഷ് അമ്പാടിയിൽ, വനിതാ സംഘം ഭാരവാഹികളായ ഉഷാ മണി, ലക്ഷ്മികുന്നേൽ, സ്മിത രാജേഷ്, രാഹുൽ എം ആർ, ജിൻസ്, സുരേഷ് കുഴിപ്പള്ളിൽ, രെഞ്ചു സാബു, ഗീതു മുട്ടകുളം, സജീവ് ചിറക്കൽകരോട്ടു, നാരായൺ കുട്ടി, സജീവ് ഐക്കര കുന്നേൽ എന്നിവർ വിവിധ ചടങ്ങുകൾക്ക് നേതൃത്വം നൽകി.