neerpara-jpg

തലയോലപ്പറമ്പ്: വിദ്യാഭ്യാസ മേഖലയിൽ പരിസ്ഥിതി സൗഹാർദ്ദത്തിനിണങ്ങിയ സ്വിമ്മിംങ്ങ് പൂൾ ഒരുക്കികൊണ്ട് നീർപ്പാറ അസ്സീസി മൗണ്ട് ബധിര വിദ്യാലയം ചരിത്ര താളുകളിൽ ഇടംതേടുന്നു. വിദ്യാഭ്യാസ മേഖലയിൽ പഠനത്തോടൊപ്പം കുട്ടികളുടെ കായിക ക്ഷമതയെ കൂടി പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയൊരു നീന്തൽ പരിശീലന കേന്ദ്രം കൂടി ഒരുക്കിയിരിക്കുകയാണ്. തോമസ് ചാഴിക്കാടൻ എം..പി നീന്തൽകുളത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സി.കെ ആശ എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. മികച്ച കായിക താരങ്ങൾക്ക് സ്‌കൂൾ മാനേജർ സിസ്റ്റർ ജയാ ഫ്രാൻസിസ് ട്രോഫിയും അവാർഡും വിതരണം ചെയ്തു. വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ലൈലാ ജമാൽ സമ്മാനദാനം നിർവ്വഹിച്ചു. പ്രസാദഗിരി ഇടവക വികാരി ഫാ. സുബിൻ കിടങ്ങേൻ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ.അബ്രാഹം പൂച്ചക്കാട്ടിൽ, കടുത്തുരുത്തി ഡി. ഇ. ഒ സൗദാമിനി, സ്‌കൂൾ എച്ച് എം സിസ്റ്റർ .ക്ലറീന ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.കായികാദ്ധ്യാപകൻ കെ. വി ഫ്രാൻസിസ് സ്വാഗതവും കെ.വി റെന്നി നന്ദിയും പറഞ്ഞു.