പാലാ: എസ്.എൻ.ഡി.പി യോഗം ഗുരുദേവക്ഷേത്രം, എൻ. എസ്. എസ്. കരയോഗം വക ദേവീ ക്ഷേത്രം, ഗവ. എൽ.പി. സ്‌കൂൾ , അങ്കണവാടി , പീപ്പിൾസ് ലൈബ്രറി എന്നിവയുള്ള വിളക്കുമാടം കാവുങ്കലിൽ ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് മാണി. സി. കാപ്പൻ എം. എൽ. എ പറഞ്ഞു. ഇതിനായുള്ള തുക എം. എൽ. എ ഫണ്ടിൽ നിന്ന് അനുവദിക്കുമെന്നും അദ്ദേഹം തുടർന്നു.

കാവുങ്കൽ ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം ഇടമറ്റം ശാഖയിലെ 438ാം നമ്പർ യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് നിതിൻ കുന്നത്ത്, വൈസ് പ്രസിഡന്റ് ഷിൻജോ ഓലിക്കൽ, സെക്രട്ടറി സലി പാറപ്പുറത്ത് , അരുൺ ഈട്ടിക്കൽ എന്നിവർ ചേർന്നാണ് മാണി. സി. കാപ്പൻ എം. എൽ. എ യ്ക്ക് നിവേദനം നൽകിയത്.