അപേക്ഷ തീയതി നീട്ടി
അഞ്ച്, ആറ് സെമസ്റ്റർ ബി.എ, ബി.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ (സി.ബി.സി.എസ് 2017 അഡ്മിഷൻ റഗുലർ) പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. പിഴയില്ലാതെ നാല് വരെയും 525 രൂപ പിഴയോടെ 6 വരെയും 1050 രൂപ സൂപ്പർഫൈനോടെ 7 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
സ്‌കൂൾ ഒഫ് സോഷ്യൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ ഹിസ്റ്ററി, ആന്ത്രോപോളജി(സി.എസ്.എസ്) പരീക്ഷകളുടേയും രണ്ടാം സെമസ്റ്റർ എം.ബി.എ (റഗുലർ, റീഅപ്പിയറൻ സി.എസ്.എസ്) പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.