പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനിലെ വനിതാസംഘം നടത്തുന്ന ശ്രീനാരായണ ഗുരുദേവ ദർശന മൂല്യാധിഷ്ഠിത പഠന ക്ലാസ്സിന്റെ അഞ്ചാമത് ബാച്ചിന്റെ സമാപന സമ്മേളനം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എ.ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രാർത്ഥന ഹാളിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം സജി മുല്ലയിൽ അദ്ധ്യക്ഷത വഹിച്ചു. പഠന ക്ലാസിന്റെ മുഖ്യ കോ-ഓർഡിനേറ്റർ പ്രസാദ്കുമാർ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ മുൻ പ്രസിഡന്റും, പാലാ ടൗൺ ശാഖയുടെ പ്രസിഡന്റുമായ പി.ജി. അനിൽകുമാർ, യൂത്ത് മൂവ്‌മെന്റ് ചെയർമാൻ അനീഷ് ഇരട്ടയാനി, കൺവീനർ അരുൺ കുളമ്പള്ളി, വനിതാ സംഘം കമ്മിറ്റി അംഗം കുമാരി ഭാസ്‌കരൻ, സ്മിത ഷാജി, ക്ലാസ് കോ-ഓർഡിനേറ്റർ രാജി ജിജിരാജ്, സൈബർസേന കൺവീനർ ഗോപൻ വെള്ളാപ്പാട് എന്നിവർ സംസാരിച്ചു. വനിതാ സംഘം കൺവീനർ സോളി ഷാജി സ്വാഗതവും ബിന്ദു സജികുമാർ നന്ദിയും പറഞ്ഞു. തുടർന്നുബാച്ചിന്റെ കണക്കും റിപ്പോർട്ടും രാജി ജിജിരാജ് അവതരിപ്പിച്ചു. പഠിതാക്കളുടെ കലാപരിപാടിയുമുണ്ടായിരുന്നു. ബാച്ചിന്റെ തുടർ പഠനവും, പുതിയ ബാച്ചിന്റെ അഡ്മിഷനും ഉണ്ടായിരിക്കുമെന്ന് സോളി ഷാജി അറിയിച്ചു