വൈക്കം: എക്‌സൈസ് വകുപ്പ് നടപ്പാക്കുന്ന 'നാളത്തെ കേരളം, ലഹരിമുക്ത നവകേരളം' പദ്ധതിയുടെ ഭാഗമായി നടത്തിയ 90 ദിന തീവ്രയത്‌ന ബോധവൽക്കരണ പരിപാടിയുടെ താലൂക്ക് തല സമാപന സമ്മേളനം ശ്രീമഹാദേവ കോളേജിൽ സി. കെ. ആശ എം. എൽ. എ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർമാൻ ബിജു വി. കണ്ണേഴത്ത് അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി ഡോ. എം. പ്രവീൺ ലഹരി വർജ്ജനം വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു. റോയി ജെയിംസ്, കെ. വി. ബാബു, എ. സി. മണിയമ്മ, പി. ജി. എം. നായർ, സി. സാബു, പി. വൈ. ചെറിയാൻ, യു. എം. ജോഷി എന്നിവർ പ്രസംഗിച്ചു.