വൈക്കം: കെ. പി. എം. എസ്. ന്റെ സുവർണ്ണ ജൂബിലി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കുവാൻ സംസ്ഥാന കമ്മിറ്റി (പുന്നലവിഭാഗം) പ്രഖ്യാപിച്ചതിന്റെ ഭാഗമായി കെ. പി. എം. എസ് വൈക്കം യൂണിയൻ ആഘോഷ പരിപാടി നടത്തി. കേക്ക് മുറിച്ച് മധുരം പങ്കുവച്ചായിരുന്നു ആഘോഷം. യൂണിയൻ കൺവീനിംങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷം സംസ്ഥാന സെക്രട്ടറിയേറ്റംഗം അഡ്വ. എ. സനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കൺവീനർ കെ. അശോകൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസ്സി. സെക്രട്ടറി കെ. കെ. കൃഷ്ണകുമാർ, അഖിൽ കെ.ദാമോദരൻ, പി.സി.വിജയൻ, ശ്രീദേവി അനിരുദ്ധൻ, ആർ. ബാലചന്ദ്രൻ ,പ്രകാശൻ, ഹരീഷ്, ബാബു വടക്കേമുറി, വിദ്യാധരൻ, കെ.സജീവൻ, ഷാജി എന്നിവർ പ്രസംഗിച്ചു.