
വൈക്കം: എസ്. എൻ. ഡി. പി. യോഗം കണ്ണുകെട്ടുശ്ശേരി 115 ാം നമ്പർ ശാഖയുടെ മോഴിക്കോട് ശ്രീകുമാരമംഗലപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂയം മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ഹംസാനന്ദൻ കൊടിയേറ്റി.
മഹേഷ് ശാന്തി, സുദേവ് ശാന്തി, ഷാജി ശാന്തി എന്നിവർ സഹകാർമ്മികരായി. കൊടിയേറ്റാനുള്ള കൊടിക്കയർ, കൊടിക്കൂറ എന്നിവ വിവിധ കേന്ദ്രങ്ങളിൽ നിന്നും ആഘോഷ പൂർവ്വം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. തുടർന്ന് ഉടയാട സമർപ്പണവും, മഹാപ്രസാദഊട്ടും നടത്തി. ക്ഷേത്രം പ്രസിഡന്റ് പി. വി. റോയി, സെക്രട്ടറി സലിൻകുമാർ, കുഞ്ഞുമോൻ തോപ്പിൽ, വി. ടി. ഗോപാലകൃഷ്ണൻ, ബിനു വാസുദേവ്, ഷൈമോൾ കണ്ടാത്ത് എന്നിവർ നേതൃത്വം നൽകി.
1 ന് രാവിലെ 10.00 ന് കലശപൂജ, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 7.00 ന് സർപ്പബലി, 2 ന് വൈകിട്ട് 5.00 ന് കാഴ്ചശ്രീബലി, 7.00 ന് താലപ്പൊലി, 8.15 ന് ചാക്യാർകൂത്ത്, 3 ന് രാവിലെ 5.30 ന് ഗുരുപൂജ, വൈകിട്ട് 5.00 ന് കാഴ്ചശ്രീബലി, 7.00 ന് താലപ്പൊലി, 8.15 ന് സംഗീതകച്ചേരി, 6 ന് വൈകിട്ട് 5.00 ന് വലിയ കാഴ്ചശ്രീബലി, 8.30 ന് കാവടി വരവ്, പള്ളിവേട്ട, 7 ന് പൂയം മഹോത്സവം ആഘോഷിക്കും. രാവിലെ 5.30 ന് കാവടി അഭിഷേകം, 8.00 ന് ശ്രീബലി, 12.30 ന് ഭജൻസ്, 1.00 ന് മഹാപ്രസാദഊട്ട്, വൈകിട്ട് 5.00 ന് കാഴ്ചശ്രീബലി, 7.00 ന് ആറാട്ട് പുറപ്പാട്, 9.15 ന് നാടൻപാട്ട് എന്നിവ നടക്കും.